തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണങ്ങളുമായി രംഗത്തെത്തിയതോടെ മാധ്യമങ്ങളെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ യുദ്ധം ചെയ്യുകയാണ്.
എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസുകളെ മഹത്വവല്‍ക്കരിക്കുന്നു. അസത്യം പ്രചരിപ്പിച്ച് മസ്തിഷ്‌ക പ്രക്ഷാളനം നടത്താനാണു ശ്രമം. ആയിരം നുണ കുറേപ്പേര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചാല്‍ ചിലര്‍ വിശ്വസിച്ചെന്നു വരും. സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്നു പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതായും കോടിയേരി പറഞ്ഞു.