പത്തനംതിട്ട: കുറഞ്ഞ സമയത്തിനുള്ളില്‍ സമ്പൂര്‍ണ വാക്‌സിനേഷനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാക്‌സിന്‍ ലഭ്യമാക്കുന്നതിന് എല്ലാ മാര്‍ഗങ്ങളും തേടുന്നുണ്ട്. 45 വയസ്സിനുമുകളിലുള്ളവരില്‍ 45 ശതമാനത്തോളംപേര്‍ക്ക് ആദ്യഡോസ് നല്‍കി. ബ്‌ളാക്ക് ഫംഗസ് രോഗബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല. സ്റ്റിറോയിഡ് ഉപയോഗം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഗുണഫലം ജൂണിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മേയ് 30-നുശേഷം രോഗവ്യാപനത്തോത് കുറയാന്‍ സാധ്യതയുണ്ട്. കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ സമ്പര്‍ക്കം കുറഞ്ഞു. ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്നും ഉടനെ അറിയാം. രണ്ടാഴ്ചമുമ്പ് കോവിഡ് ബാധിതരായവരുടെ പരിശോധനാഫലമാണ് ഈയടുത്ത് പുറത്തുവന്നത്.