തിരുവനന്തപുരം: സംസ്ഥാനത്ത് 35,801 പേര്‍ക്കുകൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,23,980 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88. ഇതുവരെ ആകെ 1,70,33,341 സാംപിളുകള്‍ പരിശോധിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന ഒരാള്‍ക്കു രോഗമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5814 ആയി. ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.