
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എന്‍. ബാലഗോപാലിന് നല്‍കും. വ്യവസായം പി.രാജീവിനു നല്‍കാനാണ് നിലവിലെ ധാരണ. ഉന്നത വിദ്യാഭ്യാസം ആര്‍.ബിന്ദുവിനു നല്‍കും. വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും. എം.വി. ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും.
വിവിധ വകുപ്പുകളും മന്ത്രിമാരും
വി.എന്‍.വാസവന്‍ – എക്‌സൈസ്
പി.എ.മുഹമ്മദ് റിയാസ് – യുവജനകാര്യം, സ്‌പോര്‍ട്‌സ്
കെ. രാധാകൃഷ്ണന്‍ – ദേവസ്വം, പാര്‍ലമെന്ററി കാര്യം
വി.അബ്ദുറഹ്മാന്‍ – ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം
അഹമ്മദ് ദേവര്‍കോവില്‍ – തുറമുഖം, പുരാവസ്തു, മ്യൂസിയം
കെ.കൃഷ്ണന്‍കുട്ടി – വൈദ്യുതി
റോഷി അഗസ്റ്റിന്‍ – ജലവിഭവം
ആന്റണി രാജു – ഗതാഗതം
അതേസമയം, ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് വകുപ്പുകള്‍ അറിയിച്ചിട്ടുണ്ട്. എന്‍സിപിയുടെ എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം വനം വകുപ്പ് നല്‍കുമെന്നാണ് വിവരം. എന്നാല്‍, പുതിയ വകുപ്പ് സ്വീകാര്യമല്ലെന്ന് എന്‍സിപി നേതാവ് ടി.പി. പീതാംബരന്‍ പറഞ്ഞു