![](https://kadampanadvartha.com/wp-content/uploads/2021/04/corona.jpg)
തിരുവനന്തപുരം: ലോക്ഡൗണ്‍ ഒഴിവാക്കണമെങ്കില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിനു പൊലീസിനു നിര്‍ദേശവും നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.
നിയമലംഘകരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം നടപ്പാക്കാന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് ബാധിത പ്രദേശങ്ങളില്‍ പോസിറ്റീവായവരെയും ക്വാറന്റീനില്‍ കഴിയുന്നവരെയും നിരീക്ഷിക്കാനും സഹായിക്കാനുമായി തൃശൂര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘം ഇന്നു മുതല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്സിജന്‍ കിടക്ക ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ടു കരുതല്‍ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.