സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഇളവുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വന്ന കോവിഡ് പ്രതിരോധ നടപടികള്‍ വിജയകരമാണെന്ന് മന്ത്രി അവകാശപ്പെട്ടു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…