തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രാബല്യത്തിലായി. ശനിയാഴ്ച രാവിലെ 6 മുതല്‍ 16ന് അര്‍ധരാത്രി വരെയാണ് ലോക്ഡൗണ്‍. അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തുപോകേണ്ടവര്‍ക്കു പൊലീസിന്റെ പാസ് വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.വീടുകള്‍ക്കുള്ളിലും കര്‍ശന കോവിഡ് സുരക്ഷ പാലിക്കണമെന്നാണ് നിര്‍ദേശം.
റസ്റ്ററന്റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ പാഴ്‌സല്‍ നല്‍കാം. ആവശ്യക്കാര്‍ക്ക് സാമൂഹിക അടുക്കളവഴിയും ജനകീയ ഹോട്ടല്‍വഴിയും ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീട്ടുജോലിക്കാര്‍, ദിവസവേതന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ ദിവസങ്ങളില്‍ ജോലിക്ക് പോകാനായി യാത്രാ പാസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.