കണ്ണൂര്‍: കോവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയിലെ ചെറുകരകുന്നേല്‍ ജോസന്‍ ആണ് മരിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധയാണ്. 116 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. ശനിയാഴ്ച 23 മരണം സ്ഥിരീകരിച്ചു. ആകെ മരണം 978. 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.74 ശതമാനമാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.