അടൂര്‍: ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ, ഭാര്യ, രണ്ട് മക്കള്‍, ഡ്രൈവര്‍, പിഎ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍കത്തകരും ജനങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ എംഎല്‍എ നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാരിന്റെ പരിപാടികള്‍ കൂടാതെ സ്വകാര്യ പരിപാടികളിലും പാര്‍ട്ടി ചടങ്ങുകളിലും എംഎല്‍എ സംബന്ധിച്ചിരുന്നു. പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ നിരവധി ഉണ്ടാകാനാണ് സാധ്യത. വിവിധ വകുപ്പു മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായി വരും.