file image
തിരുവനന്തപുരം: എടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) കേരളത്തിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനുശേഷം മഴ കുറയും. വീണ്ടും ഒമ്പതുമുതല്‍ മഴ ശക്തമാവും.
വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.