തിരുവനന്തപുരം: രക്തത്തിലെ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ.ആര്‍.ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി കരമന പിആര്‍എസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പനിയും ശ്വാസംമുട്ടലും കാരണമാണു വ്യാഴാഴ്ച ഗൗരിയമ്മയെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍.