അടൂര്‍: നഗരം ഇളക്കി മറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോ. എന്‍ഡിഎ സ്ഥാനാര്‍ഥി കെ പ്രതാപന് വേണ്ടിയാണ് യോഗി റോഡ് ഷോ നടത്തിയത്. ഇരുമുന്നണികളുടെയും വര്‍ഗീയ ബന്ധവും ലൗജിഹാദും ചൂണ്ടിക്കാട്ടി ആദിത്യനാഥ് ആഞ്ഞടിച്ചു. രാവിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ യോഗി അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തു നിന്നുമാണ് റോഡ് ഷോ തുടങ്ങിയത്. ജനറല്‍ ആശുപത്രി ജങ്ഷനില്‍ സമാപിച്ചു. സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍, ബിജെപി ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍, മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളില്‍ എന്നിവര്‍ യോഗി ആദിത്യനാഥിനൊപ്പം പ്രത്യേകം സജ്ജീകരിച്ച രഥത്തിലുണ്ടായിരുന്നു.
കേരളത്തില്‍ യുഡിഎഫ് മുസ്സീം ലീഗുമായും എല്‍ഡിഎഫ് എസ്ഡിപിഐയുമായി നീക്കുപോക്ക് നടത്തുകയാണെന്ന് യോഗി പറഞ്ഞു. കേരളത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും വര്‍ഗീയ പ്രീണനമാണ് നടക്കുന്നത്. ഇക്കാലമത്രയും കേരള ജനത ഇടതിനേയും വലതിനേയും അധികാരത്തില്‍ എത്തിച്ചു. ഇവര്‍ ജനങ്ങളോട് വിശ്വാസവഞ്ചന
കാണിക്കുന്നു. വികസനം ഉറപ്പാകണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പറയാനാണ് ശ്രീരാമന്റെ നാട്ടില്‍ നിന്നും താന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ലൗജിഹാദിനെതിരേ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഇവിടെ ഒന്നും നടന്നില്ല.
ആന്റി ലൗജിഹാദ് നയം യുപിയില്‍ താന്‍ നടപ്പാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍
സര്‍ക്കാര്‍ ഇത്തരമൊരു നടപടി എടുക്കാത്ത്. പിണറായി സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണ്. കോവിഡ് നിയന്ത്രിക്കുന്ന കാര്യത്തി ലും ഇതേ അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയില്‍ ഏര്‍പ്പെട്ടു. പിന്നെ മറ്റ് ഓഫീസുകളുടെ കാര്യം പറയേണ്ടതുണ്ടോ?
ഭഗവാന്‍ അയ്യപ്പന്റെ മണ്ണില്‍ ശബരിമലയോട് കാണിച്ച ആചാര ലംഘനത്തിന് മറുപടി കൊടുക്കാന്‍ പറ്റിയ സമയമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.