സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി അബ്ദുള്‍ റസാഖ് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരന്‍ (84), ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്ണന്‍ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്ണകുമാര്‍ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാര്‍ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദന്‍ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹര്‍ബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1332 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂര്‍ 202, ഇടുക്കി 87, കാസര്‍ഗോഡ് 126, വയനാട് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂര്‍ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂര്‍ 537, കാസര്‍ഗോഡ് 341 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,59,651 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…