കുളനട: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്മാര്‍ട്ട് ഫോണ്‍ ‘ ചലഞ്ചുമായി കെ.എസ്.യു മണ്ഡലം കമ്മിറ്റി.പദ്ധതിയുടെ ഭാഗമായി കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി അഡ്വ.ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജിജന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജന:സെക്രട്ടറി എന്‍.സി മനോജ്, എം.എന്‍ സുധീര്‍,കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ്.വി.സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജന.സെക്രട്ടറി അലക്‌സ് കോയിപ്പുറത്ത്, തൗഫീഖ് രാജന്‍, അജിന്‍ സണ്ണി, മെല്‍വിന്‍ ജോര്‍ജ്ജ്, ജിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.