ശിശുക്ഷേമ സമിതി ഓഫിസിനു മുന്നില്‍ അനുപമ ചന്ദ്രന്റെ സത്യഗ്രഹം 6 ദിവസം പിന്നിട്ടു

തിരുവനന്തപുരം: അനധികൃതമായി ദത്ത് നല്‍കിയ തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതി ഓഫിസിനു മുന്നില്‍ അനുപമ ചന്ദ്രന്റെ സത്യഗ്രഹം 6 ദിവസം പിന്നിട്ടു. 24 മണിക്കൂറും അനുപമയും കുഞ്ഞിന്റെ പിതാവ് അജിത്ത് കുമാറും ഇവിടെ കഴിയുകയാണ്.

നിര്‍ത്തിയിട്ട വാനിനുള്ളിലാണു രാത്രി കഴിച്ചു കൂട്ടുന്നത്. പി.ഇ. ഉഷയും ഡോ.ആസാദും അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പിന്തുണയുമായി ദിവസവും സമരത്തില്‍ പങ്കാളിയാകുന്നു. വിവിധ രാഷ്ട്രീയ കക്ഷികളിലെയും പ്രവര്‍ത്തകരും പിന്തുണയ്ക്കുന്നുണ്ട്.

ഇന്നലെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പിന്തുണ അറിയിച്ചു. കുഞ്ഞിനെ തിരികെ കിട്ടുന്ന വരെ സമരം തുടരുമെന്ന് അനുപമ പറയുന്നു.

അനധികൃത ദത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാന്‍, സിഡബ്ല്യുസി ചെയര്‍പഴ്‌സന്‍ എന്‍.സുനന്ദ എന്നിവരെ സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു. അതേസമയം സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന അനുപമയുടെ സമരത്തിനെതിരെ സൈബര്‍ ആക്രമണവും ശക്തമായി തുടരുന്നുണ്ട്.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

തേഞ്ഞു തീര്‍ന്ന ടയറുമായി ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍: കടമ്പനാട് കല്ലുകുഴിയില്‍ ടനിയന്ത്രണം വിട്ട് മറിഞ്ഞു: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മ…