മല വിളിച്ചു : കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു

പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു കതിരിനെ വണങ്ങി മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ ഒരു വെറ്റില താലത്തില്‍ നിലനിര്‍ത്തി പാരമ്പര്യ രീതിയില്‍ ഊട്ടും പൂജയും അര്‍പ്പിച്ചു .

999 മല വില്ലന്മാര്‍ക്കും പ്രകൃതിയ്ക്കും മാനവകുലത്തിനും ഒന്ന് പോലെ നോക്കി നോട്ടമുറപ്പിച്ചു കൊണ്ട് പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കും ഉള്ള ദോഷങ്ങളെ ഒഴിപ്പിച്ചു കൊണ്ട് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി .

കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മല നടകള്‍ക്കും മൂല സ്ഥാനം കല്‍പ്പിച്ചുള്ള കല്ലേലി കാവില്‍ എല്ലാ മലകള്‍ക്കും വേണ്ടി മലക്കൊടി നിര്‍മ്മിച്ച് സമര്‍പ്പിച്ചു . മലക്കൊടിയ്ക്ക് നിത്യവും ഊട്ടും പൂജകളും നല്‍കി ദേശം ഉണര്‍ത്തി .

കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍ ,വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു . കാവ് പ്രസിഡണ്ട്അഡ്വ സി വി ശാന്ത കുമാര്‍ നേതൃത്വം നല്‍കി

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…