ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട്, എറണാകുളം, മലപ്പുറം,തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രവ്യാപനം ആണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വളരെ വേഗത്തിലാണ് വ്യാപനം ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിലവ് ആഗര്‍വാള്‍ അറിയിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കര്‍ണാടക, കേരള, ആന്ധ്രാ പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് കാണിക്കുന്നത്.
മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ 1.5 ലക്ഷത്തില്‍പ്പരം രോഗബാധിതരാണ് ഉള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്താക്കി. രാജ്യത്ത് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും അതേ എത്രത്തോളം ശക്തിപ്രാപിക്കുമെന്നു വ്യക്തമല്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.