
ന്യൂഡല്‍ഹി: കോവിഡ് കണക്കില്‍ ബംഗാളിനെയും ഡല്‍ഹിയെയും കേരളം മറികടന്നു. മൊത്തം പോസിറ്റീവായവര്‍ 3.25 ലക്ഷം കവിഞ്ഞു. ഇതില്‍ 2.29 ലക്ഷം പേര്‍ക്കു ഭേദമായി. നിലവില്‍ 95,008 പേരാണു ചികിത്സയിലുള്ളത്. ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് കേരളത്തിനു തലവേദന
കോവിഡ് നിയന്ത്രണാതീതമായി വര്‍ധിച്ച കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കും. പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വര്‍ധന പരിഗണിച്ചാണ് കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളിലേക്കു സംഘത്തെ അയയ്ക്കുന്നത്.