
ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തല്‍. എറണാകുളം ഏഴാമതും കോഴിക്കോട് ഒന്‍പതാമതുമാണ്. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളും പട്ടികയിലുണ്ട്. പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി.