എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോയി മടങ്ങിയ പതിനാറുകാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

അടൂര്‍: ബൈക്കില്‍ സഹപാഠിയുമൊത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോയി മടങ്ങിയ പതിനാറുകാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് കെ.എസ്ആര്‍ടിസി ബസിലിടിച്ചാണ് അപകടം. വയല നന്ദനത്തില്‍ രാധാകൃഷ്ണനുണ്ണിത്താന്റെയും ലക്ഷ്മിയുടെയും മകന്‍ വയല നന്ദനത്തില്‍ യദുകൃഷ്ണന്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി പരുത്തിപ്പാറ സ്വദേശി അജ്മലി(16)നെ പരുക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലിന് കെ.പി റോഡില്‍ പറക്കോടിനു സമീപം വച്ചാണ് അപകടം. പറക്കോട് അമൃത ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. ബസ് അടൂര്‍ ഭാഗത്തും നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. യദുകൃഷ്ണന്റെ സഹോദരന്റേതാണ് ബൈക്ക്. യദുവാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സഹോദരന്‍: നന്ദു കൃഷ്ണന്‍.

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആനന്ദപ്പള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷം

ആനന്ദപ്പള്ളി: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍…