മസ്‌കത്ത് :ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരണപ്പെട്ടു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രമ്യ റജുലാല്‍ ആണ് ഞായറാഴ്ച രാത്രി ഏഴരയോടെ മരിച്ചത്. റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. റുസ്താഖ് ഹോസ്പിറ്റില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
കോഴിക്കോട് ബാലുശ്ശേരി സ്വദേശി റജുലാല്‍ ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്. കുടുംബ സമേതം റുസ്താഖിലാണ് താമസിച്ചിരുന്നത്. നേരത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും രമ്യ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഒമാനില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളി ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനോടകം മരണപ്പെട്ടത്. ഡോ. രാജേന്ദ്രന്‍ നായര്‍, സിനാവ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ ബ്ലെസി തോമസ് എന്നിവരാണ് നേരത്തെ മരിച്ചവര്‍.