
അല്‍ ഖോബാര്‍: ഒരാഴ്ച മുന്‍പു നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു മടങ്ങിയെത്തിയ കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി അല്‍ ഖോബാറില്‍ അന്തരിച്ചു. പുളിയക്കോട് ആക്കപറമ്പില്‍ പുതിയ വളപ്പില്‍ മുഹമ്മദ് ബഷീറാണ് (50) ആണു താമസ സ്ഥലത്ത് ഹൃദയഘാതം മൂലം മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അവധിക്കു നാട്ടില്‍ പോയി കോവിഡ് പ്രതിസന്ധിമൂലം ഒരു വര്‍ഷമായി നാട്ടില്‍ കുടുങ്ങിയതായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെയാണ് ബഹ്‌റൈനില്‍ 14 ദിവസം തങ്ങിയതിനു ശേഷംജോലിസ്ഥലമായ അല്‍ ഖോബാറില്‍ എത്തിയത്.
പിതാവ്: ആലിക്കുട്ടി, മാതാവ്: ഖദീജ, ഭാര്യ: സക്കീന. വിദ്യാര്‍ഥികളായ അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്. ദമാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇവിടെ മറവ് ചെയ്യും.സ്‌പോണ്‍സറുടെ സഹായത്തോടെ നിയമ നടപടികള്‍ക്കായി അല്‍ ഖോബാര്‍ കെഎംസിസി പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ ആനമങ്ങാട് രംഗത്തുണ്ട്.