അടൂര്‍: സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകയും അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം വൈസ് ചെയര്‍ പേര്‍സണുമായിരുന്ന പത്തനംതിട്ട മൈലാടുപാറ ഉപാസനയില്‍ PK ഗംഗാധരപ്പണിക്കര്‍ (Late) മകള്‍ പ്രിയദര്‍ശന (76) നിര്യാതയായി.
പത്തനംതിട്ട നഗരസഭയില്‍ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച ശേഷം ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുകയായിരുന്നു. സമീപ പ്രദേശത്ത് അംഗന്‍വാടി ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സ്വന്തം സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുത്ത് അംഗന്‍വാടി സ്ഥാപിച്ചു. മുപ്പത് സെന്റ് വസ്തു മഹാത്മ ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു.
മഹാത്മ ജനസേവന കേന്ദ്രത്തില്‍ അഗതികള്‍ക്കൊപ്പം താമസിച്ച് അവരെ പരിചരിക്കുകയും, സംരക്ഷിക്കുകയും ചെയ്ത് വരുകയായിരുന്നു. കരള്‍ സംബന്ധമായ രോഗത്തിന് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.50 നാണ് മരണം സംഭവിച്ചത് . ബുധനാഴ്ച രാവിലെ 9 മുതല്‍ 10 വരെ അടൂര്‍ മഹാത്മയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദ്ദേഹം 11 മണിയോടെ മൈലാടുപാറയിലെ വസതിയിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 4 മണിക്ക്. മക്കള്‍ രേഖ, റെനു