മസ്‌കത്ത്: കൊല്ലം അമ്പലത്തും ഭാഗം പോരുവഴി സ്വദേശി അവിട്ടം നിവാസില്‍ ശിവദാസന്‍ മകന്‍ സുനില്‍കുമാര്‍ (46) ഒമാനിലെ ഇബ്രിയിന്‍ കോവിഡ് ബാധിച്ച് മരിച്ചു. സുവൈക്കില്‍ ഡ്രൈവറായിരുന്നു. ഭാര്യ: ചന്ദ്രലേഖ സുനില്‍കുമാര്‍, മക്കള്‍: ശ്രീലാല്‍, ശ്രീവിദ്യ, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, സുഭാഷ് കുമാര്‍. സംസ്‌കാരം സോഹാറില്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.