അടൂര്‍: ബൈ പാസില്‍ പ്രഭാത സവാരിക്കിറങ്ങിയ അടൂര്‍ മൂന്നാളം മനുവില്ലയില്‍ എം.കെ. നെല്‍സണ്‍ (62 ) വാഹനമിടിച്ചു മരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.45 നാണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിച്ചത് ലോറി ആണോ എന്ന് സംശയിക്കുന്നു. അടൂര്‍ ജനറല്‍ ആശുപത്രി എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ. മനോരഞ്ജിനി നെല്‍സണ്‍
മക്കള്‍: നിഷി സനോജ്, സണ്ണി നെല്‍സണ്‍
മരുമകന്‍: സനോജ്