
അടൂര്‍: അടൂര്‍പ്ലാന്റേഷന്‍മുക്കില്‍ ബൈക്കും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അങ്ങാടിക്കല്‍സ്വദേശി ഷിജു. എസ്. ആണ് മരിച്ചത്. രാത്രിയില്‍ 12 മണിയോടെയായിരുന്നു അപകടം. അടൂര്‍ ബൈപാസ് വട്ടത്രപടിയില്‍ മാരുതി എസ്റ്റീം കാര്‍ റോഡിന്റെ വശത്തേക്ക് ഇടിച്ചുകയറി കാര്‍ ഓടിച്ചിരുന്ന പെരിങ്ങനാട് സ്വദേശി അതുല്‍ കെ. എസ്. മരിച്ചു. അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ അടൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.