പത്തനംതിട്ട: ജില്ലാപഞ്ചായത്ത് സുഭിക്ഷ കേരളംപദ്ധതിയില് ഉള്‍പ്പെടുത്തി പള്ളിക്കല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഗ്രോബാഗില്‍ പച്ചക്കറി കൃഷി പദ്ധതിയുടെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റ്റി. മുരുകേഷ് നിര്‍വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലും നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണ ഭോക്താവിന് 25 ഗ്രോബാഗുകള്‍ മണ്ണും വളവും നിറച്ച് പച്ചകറി തൈകള്‍ ഉള്‍പെടെ 506 ഗുണഭോക്താക്കള്‍ക്കാണ് നല്‍കുന്നത് ജില്ലാ പഞ്ചായത്തില്‍ നിന്നും ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിരികുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായ ഉണ്ണികൃഷ്ണന് വാര്ഡമെമ്പര് ഷീജാ പ്രകാശ് കൃഷി ഓഫീസര്‍ റോണി വര്‍ഗ്ഗീസ് കൃഷി അസ്സിസ്ന്റ ആസിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു