
മസ്‌കത്ത് : ഒമാനില്‍ 834 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 102,648 ആയി ഉയര്‍ന്നു. അഞ്ച് പേര്‍ കൂടി മരണപ്പെട്ടതോടെ മരണം 990 ആയി. പുതുതായി 675 പേര്‍ രോഗമുക്തി നേടി. 91,275 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 64 രോഗികളെ കൂടി കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 557 രോഗികളാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 210 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.