അബുദാബി :യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിടെ 2189 പേര്‍ കോവിഡ്19 മുക്തരായി. 1400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗികള്‍: 1,29,024. രോഗം ഭേദമായവര്‍: 1,24,647. മരണം: 485. ചികിത്സയില്‍ ഉള്ളത്: 3,892 പേര്‍.യുഎഇ പ്രവേശന കവാടങ്ങളില്‍ സ്‌നിഫ്ഫര്‍ നായകള്‍ കോവിഡ് പരിശോധിക്കും
യുഎഇയിലെ പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്ക് സ്‌നിഫ്ഫര്‍ നായകളെ ഉപയോഗിക്കുന്നു. കെ9 പട്ടികളെയാണ് അബുദാബി ഷാര്‍ജ വിമാനത്താവളങ്ങളിലും ഗുവൈഫാത് അതിര്‍ത്തി പോയിന്റുകളിലും ഉപയോഗിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യാത്രക്കാരും നായകളും തമ്മില്‍ സ്പര്‍ശിക്കാതെയാണ് പരിശോധന. മണം ഉപയോഗിച്ചായിരിക്കും പൊലീസ് നായ രോഗികളെ കണ്ടെത്തുകയെന്നും വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കുള്ള പ്രത്യേക പ്രതിരോധ നടപടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.