
ദോഹ: ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 220 ആയി ഉയര്‍ന്നു. 207 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 211 പേര്‍ രോഗമുക്തരായി. 84 വയസുകാരനാണ് മരിച്ചത്.
6,430 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ ഉള്‍പ്പെടെയാണ് 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2,787 പേരാണ് വൈറസ് ബാധിതര്‍.
211 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ പട്ടിക 1,24,978 ആയി ഉയര്‍ന്നു. ഇതുവരെ 8,31,941 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 1,27,985 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.