ദോഹ: ഖത്തറില്‍ കോവിഡ് 19 പ്രതിദിന സംഖ്യ 178 ആയി കുറഞ്ഞു. 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. 208 പേര്‍ കൂടി രോഗമുക്തരായി. പുതിയ മരണങ്ങളില്ല. 5143 പേരെ പരിശോധിച്ചതിലാണ് 178 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 1,24,767 എത്തി.
നിലവില്‍ 2,792 പേരാണ് കോവിഡ് പോസിറ്റീവ്. 54 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ 8,25,511 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇവരില്‍ 1,27,778 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മരണസംഖ്യ 219.