ദോഹ: കോവിഡ്-19 മരണം ഒഴിയാതെ ഖത്തര്‍. വീണ്ടും ഒരാള്‍ കൂടി മരണമടഞ്ഞു. വിദേശങ്ങളില്‍ നിന്നെത്തിയ 33 പേര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. 231 പേര്‍ കൂടി രോഗമുക്തരായി.
66 വയസുള്ളയാളാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 230 എത്തി. 6,703 പേരില്‍ നടത്തിയ പരിശോധനയിലാണ് 205 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ 2,841 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.33 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.