ദോഹ:ഖത്തറില്‍ 235 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 40 പേര്‍ വിദേശത്തു നിന്നെത്തിയവര്‍. 203 പേര്‍ കൂടി സുഖം പ്രാപിച്ചു. നിലവില്‍ 2,777 പേരാണ് കോവിഡ് പോസിറ്റീവ്. 36 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡ് മുക്തര്‍ 1,32,356 എത്തി. 9,598 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,40,710 ആയി ഉയര്‍ന്നു. ഇവരില്‍ 1,35,367 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ആകെ മരണം 234.