
ദുബായ്: മലയാളി വിദ്യാര്‍ഥിനിക്ക് ദുബായ് ഹാരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി ബിഎസ്സി സൈക്കോളജി പരീക്ഷയില്‍ ഒന്നാം റാങ്ക്. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി റിദാ മഹ്മൂദിനാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ദുബായിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ കെ. ടി. മഹമൂദ് അഹമ്മദിന്റെയും ഡോ. സബിതയുടെയും മകളാണ്. സഹോദരങ്ങള്‍: റിമ മഹമൂദ് , ഇഷാന്‍ മഹമൂദ് , റയാന്‍ മഹമൂദ്.