റിയാദ്: സൗദിയില്‍ ഇന്ന് 381 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 പേരാണ് മരിച്ചത്. അതേ സമയം, 436 പേര്‍ രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 348037 ഉം മരണസംഖ്യ 5437 ഉം രോഗമുക്തി നേടിയവര്‍ 334672 ഉം ആയി. 7928 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 755 പേരുടെ ഒഴിച്ച് ആരുടേയും നില ഗുരുതരമല്ല.
53819 പുതിയ കോവിഡ് പരിശോധനകള്‍ ഉള്‍പ്പെടെ രാജ്യത്ത് ആകെ 8151353 കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇന്നത്തെ രോഗമുക്തി നിരക്ക് 96.16 ആണ്. പുതുതായി സ്ഥിരീകരിച്ചവരില്‍ മദീന പ്രവിശ്യയാണ് മുന്നില്‍ 102 പേര്‍. മറ്റിടങ്ങളിലെ മേഖല തിരിച്ച കണക്ക് ഇങ്ങനെ; മക്ക 79, കിഴക്കന്‍ പ്രവിശ്യ 55, റിയാദ് 49, അസീര്‍ 26, അല്‍ ഖസീം 26, വടക്കന്‍ മേഖല 11, ജിസാന്‍ 8, അല്‍ബാഹ 7, നജ്‌റാന്‍ 6, അല്‍ ജൗഫ് 5, ഹായില്‍ 5, തബൂക്ക് 2. അത്യാഹിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മക്ക പ്രവിശ്യയിലാണ്, 225 പേര്‍. റിയാദ് 129, മദീന 124, കിഴക്കന്‍ മേഖല 95, അസീര്‍ 57, ഖസീം 32, തബൂക്ക് 19, നജ്റാന്‍ 16, ഹായില്‍ 15, ജിസാന്‍ 14, അല്‍ ജൗഫ് 12, അല്‍ബാഹ 10, വടക്കന്‍ മേഖല 7 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ കണക്ക്.