
മസ്‌കത്ത്: കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനില്‍ 1761 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം 105,890 ആയി. 29 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 1038 ആയി ഉയര്‍ന്നു.
1109 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 92,840 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിച്ചവരില്‍ 87.6 ശതമാനം ആണിതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 65 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 562 ആയി ഉയര്‍ന്നു. 219 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് ഫീല്‍ഡ് ആശുപത്രികളിലും രോഗികള്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.