ദുബായ്: ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടിത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്‌നര്‍ കപ്പലിലാണു വലിയ തീപിടിത്തമുണ്ടായതെന്നു ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഇന്നലെ അര്‍ധ രാത്രി 12 നായിരുന്നു അഗ്‌നിബാധ.
അതേസമയം തീപിടിത്തം നിയന്ത്രണ വിധേയമായതായും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.