ആടാം പാടാം…. എന്ത് കണ്ടെയ്‌മെന്റ് സോണ്‍..? നെല്ലിമുകളിലെ കള്ള് കച്ചവടം അവശ്യസേവനമാണത്രേ..

കടമ്പനാട്: കണ്ടെയ്മെന്റ് സോണില്‍ കള്ളുകച്ചവടത്തിന് എന്ത് നിയന്ത്രണമല്ലേ… കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് നെല്ലിമുകളില്‍ കോവിഡ് രോഗം സ്ഥിതീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികാവിവരങ്ങള്‍ കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശപ്രകാരമാണ് ഏഴ് ദിവസത്തേക്ക് കണ്ടെയ്‌മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചത്. നെല്ലിമുകള്‍ പാലത്തിന് സമീപം, ആനമുക്ക്, കന്നുവിള, വെള്ളിശ്ശേരില്‍ പടി എന്നീ റോഡുകളാണ് താല്കാലികമായി അടക്കുകയും ചെയ്തു. എന്നാല്‍ നെല്ലിമുകള്‍ പാലത്തിന് സമീപം അടച്ച റോഡിന് ഉള്‍വശത്താണ് കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത്.

ഇവിടേക്ക് ദിവസവും കള്ള് എത്തിക്കുന്നതാകട്ടെ താല്കാലികമായി കെട്ടിയടച്ച വേലിയ്ക്ക് മുകളില്‍ കൂടിയാണ്. ഈ വേലിയില്‍ നിന്ന് കഷ്ടിച്ച് 10 മീറ്റര്‍ മാത്രമാണ് കള്ളുഷാപ്പിലേക്കുള്ള ദൂരം. പിക്കപ് വാനില്‍ എത്തിക്കുന്ന കള്ള് റോഡില്‍ വച്ചുതന്നെ വിതരണകുപ്പികളിലേക്ക് പകരുന്നത്. ഇതിനുശേഷമാണ് ഈ കുപ്പികള്‍ ക്യാനില്‍ നിറച്ച്കള്ളുഷാപ്പില്‍ എത്തിക്കുന്നത്രേ… ഈ മഹാമാരി പടരുന്ന സാഹചര്യത്തില്‍ കള്ളുകച്ചവടം വേണമോ എന്നാണ് നാട്ടുകാരുടെ പ്രസക്തമായ ചോദ്യം

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…