മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളിലുണ്ട്: മാസ്‌ക് ധരിച്ച ചിത്രവുമായി പോസ്റ്റര്‍ പതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

അടൂര്‍:മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളില്‍ മലരായി വിടരും നീ എന്നത് ഒരു പഴയ ചലച്ചിത്രഗാനമാണ്. ഈ പാട്ട് മൂളിയാകണം അടൂര്‍ നഗരസഭ 15-ാം വാര്‍ഡിലെ യുഡിഎഫ് അനൂപ് ചന്ദ്രശേഖരന്‍ വോട്ട് തേടുന്നത്.
മാസ്‌ക് വച്ച ചിത്രവുമായി പോസ്റ്റര്‍ അടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് അനൂപ്. മുഖം മറച്ചാലും തന്റെ വോട്ടര്‍മാര്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അനൂപ്. മാത്രവുമല്ല, തന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ കോവിഡ് ബോധവല്‍ക്കരണമായിക്കോട്ടെയെന്നും അനൂപ് പറയുന്നു.

ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലാണ് 15-ാം വാര്‍ഡില്‍ അനൂപിന് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയായ എസ് ബിനുവാണ് ഈ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചത്. 16-ാം വാര്‍ഡിലെ മുന്‍ കൗണ്‍സിലറാണ് ബിനു. വാര്‍ഡ് കമ്മറ്റി ഒന്നടങ്കം അനൂപിന് വേണ്ടി നിലകൊണ്ടു. തര്‍ക്കത്തെ തുടര്‍ന്ന് ബ്ലോക്ക് കമ്മറ്റിയിലും മൂന്നു ദിവസത്തെ ചര്‍ച്ച നടന്നു. എന്നിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ഡിസിസിയുടെ സ്‌ക്രുട്ട്ണിങ് കമ്മറ്റിക്ക് വിടുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ അതത് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ തന്നെയാകണമെന്ന കെപിസിസി സര്‍ക്കുലര്‍ അനൂപിന് അനുകൂലമാവുകയായിരുന്നു.വാര്‍ഡിലെ മൂന്‍ കൗണ്‍സിലര്‍ കൂടിയാണ് അനൂപ്. മാസ്‌ക് വച്ച ചിത്രവുമായുള്ള പോസ്റ്ററുകള്‍ വാര്‍ഡ് ഒട്ടാകെ പതിച്ചു കഴിഞ്ഞു.

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…