വിമാനയാത്രയ്ക്കിടെ ആകാശത്തു വച്ചു കുഞ്ഞിന് ജന്മം നല്‍കി യുവതി

ഡല്‍ഹിയില്‍ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ വൈകുന്നേരമാണ് ഡല്‍ഹിയില്‍ നിന്ന് ബംഗ്ലൂരുവിലേയ്ക്ക് ഇന്‍ഡിഗോ 6E 122 വിമാനത്തില്‍ യുവതി യാത്ര തിരിച്ചത്. യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ് ഡോ ഷൈലജ വല്ലഭാനി സമയോചിതമായി ഇടപെട്ട് യുവതിക്ക് വേണ്ട ശുശ്രൂഷകള്‍ നല്‍കി. പൂര്‍ണ സഹകരണത്തോടെ ക്യാബിന്‍ ക്രൂവും ഒപ്പമുണ്ടായിരുന്നു. 7:40തോടെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ അമ്മയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുവാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എയര്‍പോര്‍ട്ട് ജീവനക്കാര്‍കരാഘോഷത്തോടെയാണ് ഇരുവരെയും സ്വീകരിച്ചത്.മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. മാസം തികയാത്തതിനാലാണ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതെന്നും വിമാനക്കമ്പനി അറിയിച്ചു.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

തേഞ്ഞു തീര്‍ന്ന ടയറുമായി ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍: കടമ്പനാട് കല്ലുകുഴിയില്‍ ടനിയന്ത്രണം വിട്ട് മറിഞ്ഞു: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മ…