അടൂര്‍:പറക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടുടമകള്‍ നിക്ഷേപങ്ങള്‍ പിന്‍ വലിക്കുന്നുഅടൂര്‍ നഗരത്തില്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ബിവറേജസ് മദ്യവില്‍പന ശാലയ്ക്ക് സമീപമാണ് പുതിയ ഹോട്ടല്‍ തുടങ്ങുന്നത്. ഇതിന് ഇന്റീരിയര്‍ ഡിസൈനിങ്ങിനായി 65 ലക്ഷം രൂപയാണ് ഇതു വരെ എഴുതിയെടുത്തിരിക്കുന്നത്. നഗരമധ്യത്തില്‍ തന്നെ തുടങ്ങാന്‍ പോകുന്ന ഹോം മാര്‍ട്ടിന് 93 ലക്ഷം രൂപയും ഇന്റീരിയര്‍ ജോലികള്‍ക്കായി ബാങ്കില്‍ നിന്ന് എടുത്തു കഴിഞ്ഞു. നാലു കോടിയോളം മുടക്കി ഇപ്പോള്‍ ഈ രണ്ടു സ്ഥാപനങ്ങളും തുടങ്ങുന്നത് ബാങ്കിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണെന്ന് സഹകാരികളും സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതേ വിഷയം പരാമര്‍ശിച്ചാണ് സംസ്ഥാന കമ്മറ്റിക്ക് സിപിഎമ്മിലെ ഒരു വിഭാഗം പരാതി അയച്ചിരിക്കുന്നത്.
സാങ്കേതികമായി ലാഭത്തിലാണ് പറക്കോട് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, യഥാര്‍ഥത്തില്‍ നഷ്ടത്തിലുമാണ്. നാലു കോടിയോളം രൂപ ചെലവഴിച്ച് ഇപ്പോള്‍ രണ്ടു സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സ്ഥിതി ബാങ്കിനില്ല. അഥവാ തുടങ്ങണമെങ്കില്‍ തന്നെ കെട്ടിടം മോടി പിടിപ്പിക്കാന്‍ രണ്ടു കോടി എന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല.
ടെണ്ടര്‍ ക്ഷണിക്കാതെ ഭരണ സമിതിയില്‍ ചിലര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ഇന്റീരിയര്‍ ഡിസൈനിങ് നല്‍കുകയായിരുന്നുവെന്ന് പറയുന്നു. കേരളാ കോണ്‍ഗ്രസ്(ജേക്കബ്) പാര്‍ട്ടിയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന അഡ്വ. ജോസ് കളീക്കല്‍ ആണ് ബാങ്കിന്റെ പ്രസിഡന്റ്. മുന്‍പ് ഇദ്ദേഹം ബാങ്ക് പ്രസിഡന്റായിരിക്കുമ്പോള്‍ അവധിയെടുക്കാതെ ഗള്‍ഫിലേക്ക് പോയിരുന്നു. അന്ന് ബാങ്ക് പ്രവര്‍ത്തനം അവതാളത്തിലാവുകയും ചെയ്തു.
നിലവിലെ സാഹചര്യത്തില്‍ നാലു കോടിയോളം മുടക്കി ആരംഭിക്കുന്ന രണ്ടു സ്ഥാപനങ്ങളും ബാങ്കിന് താങ്ങാന്‍ കഴിയാത്തതാണ്.