ഡെപ്യൂട്ടി സ്പീക്കര്‍ അറിഞ്ഞാ ആവോ….?സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്ന കടമ്പനാട് വില്ലേജ് ഓഫീസില്‍ കഴിഞ്ഞ ഒന്നരമാസമായി വില്ലേജ് ഓഫീസറില്ല. അധിക ചുമതല നല്‍കിയ പെരിങ്ങിനാട് വില്ലേജ് ഓഫീസറാകട്ടെ തിരിഞ്ഞു നോക്കുന്നുമില്ല.വില്ലേജ് ഓഫീസര്‍ ഇല്ലാതെ സ്മാര്‍ട്ട് ആയിട്ട് എന്തു കാര്യം എന്ന ചോദ്യമുയര്‍ത്തി കടമ്പനാട്ടുകാര്‍

കടമ്പനാട്: നിയോജക മണ്ഡലത്തിലെ 3 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ്.ഇതിനുള്ള ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ഈ പദ്ധതിയ്ക്കായി 44 ലക്ഷം രൂപയാണ് ഓരോ വില്ലേജ് ഓഫീസിനും ലഭിക്കുക.

ഫ്രണ്ട് ഓഫീസ് സംവിധാനം, വില്ലേജ് ഓഫീസര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പ്രത്യേകം കാബിനുകള്‍, സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങള്‍, ഭിന്നശേഷി കാര്‍ക്ക് പ്രത്യേകം ശുചി മുറി, റാംപ് സൗകരങ്ങള്‍, സന്ദര്‍ശകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഉണ്ടാകും.

ഇതൊക്കെ ഉണ്ടെങ്കിലും സ്മാര്‍ട്ട് ആകാന്‍ ഒരുങ്ങുന്ന കടമ്പനാട്ട് ഒന്നര മാസമായി വില്ലേജ് ഓഫീസര്‍ ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം. പകരം അധിക ചുമതല നല്‍കിയ പെരിങ്ങനാട് വില്ലേജോഫീസറാകട്ടെ തിരിഞ്ഞ് നോക്കുന്നതുമില്ല.

സ്മാര്‍ട്ട് ഒക്കെ ആകുന്നത് നല്ല കാര്യം. പക്ഷേ അതിനു മുമ്പായി വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാണ് പ്രദേശവാസികളുടെ പ്രഥാന ആവശ്യം. സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാന്‍ മന്ത്രിക്ക് നിവേദനം നല്‍കിയ ഡപ്യൂട്ടി സ്പീക്കര്‍ വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം നിവേദനം നല്‍കേണ്ടീയിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കടമ്പനാട്ടുകാര്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തത് ശരിയായ അന്വേഷണമില്ലാതെ റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണഘൂടത്തിന് നല്‍കുന്നതു കൊണ്ടാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതില്‍ കടമ്പനാട്ടുകാര്‍ ഹാപ്പിയാണ്. എന്നാല്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതെ സ്മാര്‍ട്ട് ആയിട്ട് എന്തു കാര്യം എന്ന ആശങ്കയിലുമാണ് അവര്‍.

നിലവില്‍ ഉണ്ടായ വില്ലേജ് ഓഫീസര്‍ മെയ് 30ന് വിരമിച്ചതിനെ തുടര്‍ന്നാണ് പെരിങ്ങിനാട് വില്ലേജ് ഓഫീസര്‍ക്ക് അധികച്ചു തല നല്‍കിയത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…