സ്ട്രീറ്റ്ലൈറ്റ് സോഷ്യല്‍ ഫോറം ജീവകാരുണ്യപുരസ്‌ക്കാരം പ്രീഷില്‍ഡ ആന്റണിക്ക്

കൊടുമണ്‍ : ആഗോള മലയാളി സംഘാടനയായ സ്ട്രീറ്റ്ലൈറ്റ് സോഷ്യല്‍ഫോറം ഏര്‍പ്പെടുത്തിയ 2023 ജീവകാരുണ്യ പുരസ്‌ക്കാരത്തിന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം സെക്രട്ടറി പ്രീഷില്‍ഡ ആന്റണി അര്‍ഹയായി. ഇരുപത്തിഅയ്യായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാത്മ ജനസേവനകേന്ദ്രത്തിലെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സ്ട്രീറ്റ്ലൈറ്റ് സോഷ്യല്‍ ഫോറം ചീഫ് കോര്‍ഡിനേറ്റര്‍ സാബു പാലക്കല്‍ പറഞ്ഞു.

കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തില്‍ നടന്ന് കനിവോണം എന്ന ഓണാഘോഷ പരിപാടിയില്‍ മുന്‍ എ.ഡി.എം കോശി ജോണ്‍, ഗാനരചയിതാവ് കോന്നിയൂര്‍ രാധാകൃഷ്ണന്‍ മുന്‍ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാകരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജികുമാര്‍ രണ്ടാകുറ്റി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പത്തനംതിട്ട സേറ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. ജി സന്തോഷ് കുമാര്‍ പ്രീഷില്‍ഡ ആന്റണിക്ക് അവാര്‍ഡ് നല്‍കി.

 

Load More Related Articles

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…