ദുബായ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം തോല്‍വി. ആറാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 202 റണ്‍സെന്ന വലിയ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് പോരാട്ടം 132 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ (37 പന്തില്‍ 77) മാത്രമാണ് പഞ്ചാബ് നിരയില്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്. ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് പഞ്ചാബ്.