ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. 22 പന്തില്‍ 55 റണ്‍സെടുത്തു പുറത്താകാതെ നിന്ന എ.ബി. ഡിവില്ലിയേഴ്‌സാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. സീസണില്‍ ബാംഗ്ലൂരിന്റെ ആറാം വിജയമാണിത്, രാജസ്ഥാന്റെ ആറാം തോല്‍വിയും.