നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച
അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത് വെൽസ്പ്രിങ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ. നേത്ര പരിശോധന ക്യാമ്പും ഈ എന്‍ ടി ചെക്കപ്പും 16ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ എസ്എന്‍ഡിപി ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. വാര്‍ഡ് മെമ്പര്‍ ഷീജ കൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും, ശാഖാ പ്രസിഡന്റ് ബ്രഹ്മദാസ് അധ്യക്ഷതവഹിക്കും, ക്യാമ്പ് വിശദീകരണം സജി എബ്രഹാം,ക്യാമ്പില്‍ ഡി ഡി ആര് സി അജിലസ് നടത്തുന്ന കുറഞ്ഞ നിരക്കിലുള്ള രക്ത പരിശോധനയും ഉണ്ട്. വിശദവിവരങ്ങള്‍ക്ക് 8921142862 …