മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ എണ്ണപ്പാടത്ത് ബാര്‍ജ് മുങ്ങി കാണാതായവരില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിയും. പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് വിവി വില്ലയില്‍ വിവേക് സുരേന്ദ്രനെയാണ് കാണാതായത്. ബാര്‍ജില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി ഓഫീസറായിരുന്നു. ഓഎന്‍ജിസിയുടെ കരാര്‍ സ്ഥാപനമായ അഫ്കോണ്‍സിന്റെ പി-305 ബാര്‍ജ് കഴിഞ്ഞ 17 നാണ് മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിയത്. ഇതിലെ 186 പേരെ നാവിക സേനയും തീരരക്ഷാ സേനയും രക്ഷപ്പെടുത്തിയിരുന്നു. ദുരന്തത്തില്‍ 51 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ അഞ്ചു പേര് മലയാളികളാണ്.