അടൂര്‍: പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലസ് ടു വരെയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തുന്ന മക്കള്‍ക്ക് ഒപ്പം എന്ന രക്ഷാകര്‍തൃശാക്തീകരണ പരിപാടിയുടെ കടമ്പനാട് ഗ്രാമപഞ്ചായത്ത്തല പരിപാടി നാളെ(17/08/2021) വൈകിട്ട് 7 മണിക്ക് കടമ്പനാട് വിവേകാനന്ദ എല്‍ .പി സ്‌കൂളില്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും
മൂവായിരത്തി അഞ്ഞൂറോളം വരുന്ന രക്ഷിതാക്കള്‍ ഈ പരിപാടിയില്‍ പങ്കാളികളാകും. 100 രക്ഷിതാക്കള്‍ വീതം വരുന്ന 27 ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്.
പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, വിദ്യാഭാസ ഓഫീസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രത്യേക പരിശീലനം ലഭിച്ച 27 അദ്ധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. ഗൂഗിള്‍ മീറ്റില്‍ അതാത് വിദ്യാലയത്തിലെ അദ്ധ്യാപകര്‍ തയ്യാറാക്കുന്ന ലിങ്കാല്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ തരംതിരിച്ചാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ആര്‍.സുരേഷ്‌കുമാര്‍ ചെയര്‍മാനും, റ്റി.എം ജോസഫ് കണ്‍വീനറും ,രതീഷ് സംഗമം കോ-ഓര്‍ഡിനേറ്ററുമായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.