കടമ്പനാട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പരിധിയിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
പറക്കോട് ബ്ലോക്ക് പരിധിയിലെ ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നറുക്കെടുപ്പ് നടക്കും.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30നും പറക്കോട് ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാലിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കും