തിരുവനന്തപുരം: എന്‍ 95 എന്ന പേരില്‍ വ്യാജ മാസ്‌ക്കുകള്‍ വിപണയില്‍ സുലഭം. നിലവാരം കുറഞ്ഞ ഈ മാസ്‌ക്കുകള്‍ വൈറസിനെ പ്രതിരോധിക്കില്ല, കൂടുതല്‍ അപകടം വരുത്തുമെന്നും ആരോഗ്യ വിദഗ്ധര്‍.യഥാര്‍ഥ എന്‍ 95, കെഎന്‍ 95 മാസ്‌ക്കുകള്‍ വൈറസിനെ നല്ലൊരു പരിധിവരെ പ്രതിരോധിക്കാന്‍ കെല്‍പുള്ളവയാണ്. എന്‍ 95 മാസ്‌ക്കിന് 150 രൂപയോളവും കെഎന്‍ 95 മാസ്‌ക്കിന് 70 രൂപയോളവും വിലയുണ്ട്. എന്നാല്‍ ചാല കമ്പോളത്തില്‍ നിന്ന് എന്‍ 95 മാസ്‌ക്ക് 8 രൂപയ്ക്കും കെഎന്‍ 95 മാസ്‌ക്ക് 5 രൂപയ്ക്കും മൊത്തവിലയ്ക്കു ലഭിക്കും. ഈ മാസ്‌ക്കുകള്‍ റീട്ടെയില്‍ വിപണയിലെത്തുമ്പോള്‍, യഥാര്‍ഥ മാസ്‌ക്കുകളുടെ വില ഈടാക്കുകയും ചെയ്യും.